തിരുവനന്തപുരം: കരിമണല്‍ മുതലാളിയുടെ മാസസപ്പടി ലിസ്റ്റിലുള്ള പി.വി, പിണറായി വിജയന് തന്നെയാണെന്ന് വ്യക്തമായിട്ടും ഗോവിന്ദന് അല്ലെന്ന് പറയുന്...
തിരുവനന്തപുരം: കരിമണല്‍ മുതലാളിയുടെ മാസസപ്പടി ലിസ്റ്റിലുള്ള പി.വി, പിണറായി വിജയന് തന്നെയാണെന്ന് വ്യക്തമായിട്ടും ഗോവിന്ദന് അല്ലെന്ന് പറയുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതികള്‍ ന്യായീകരിക്കുന്ന ജോലിയാണ് എം വി ഗോവിന്ദനുള്ളത്. കേരളത്തില്‍ വ്യവസായം തുടങ്ങാനുള്ള തടസം നീക്കാനാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റ് ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കും പണം കൊടുത്തതെന്നാണ് കരിമണല്‍ കമ്പനി പറയുന്നത്. അതിനെയാണ് പച്ച മലയാളത്തില്‍ കൈക്കൂലി എന്ന് പറയുന്നത്.
മുഖ്യമന്ത്രി ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഗോവിന്ദന് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
Keywords: K.Surendran, BJP, Kerala, Pinarayi Vijayan
COMMENTS