ന്യൂഡല്‍ഹി: ഇന്ത്യയുടെ ശബ്ദം, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുറത്തിറക്കിയ പോസ്റ്ററില്‍ സ്ഥാനം പിടിച്ച് ക...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശബ്ദം, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുറത്തിറക്കിയ പോസ്റ്ററില്‍ സ്ഥാനം പിടിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും. ഇന്ത്യ കൂട്ടായ്മയുടെ കരുത്താണ് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ എന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റര്‍.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് പോസ്റ്ററില്‍ ഉള്ളത്. പോസ്റ്റര്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അടക്കം പ്രസിദ്ധീകരിച്ചു.
Keywords: Pinarayi vijayan, Congress,INDIA
COMMENTS