ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കേ, കേന്ദ്ര മന്ത്രിമാര്‍ വിദേശയാത്രകള്‍ റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം. സുപ്രധാന നി...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കേ, കേന്ദ്ര മന്ത്രിമാര്‍ വിദേശയാത്രകള്‍ റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം. സുപ്രധാന നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിഷയം പഠിച്ചതിനുശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 18 നു ചേരാനിരിക്കേയാണ് തിടുക്കത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കിയിരുന്നു.
Keywords: Parliament Session, Union Ministers, cancel foreign trips
COMMENTS