പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യയ്ക്ക് 228 റണ്‍സ് ജയം, സൂപ്പര്‍ ഫോറില്‍ ഒന്നാം സ്ഥാനത്ത്

India made the first match of the Super Four in Asia Cup cricket a memorable one by overwhelming Pakistan in all aspects of the game


കൊളംബോ: കളിയുടെ സമസ്ത മേഖലകളിലും പാകിസ്ഥാനെ നിഷ്പ്രഭാമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി. 228 റണ്‍സിനാണ് പാകിസ്ഥാനെ വീഴ്ത്തിയത്.

പാകിസ്ഥാന്റെ അഞ്ചു വിക്കറ്റുകള്‍ പിഴുതുകൊണ്ട് കുല്‍ദീപ് യാദവ് രണ്ടാം പകുതിയില്‍ കളി ഇന്ത്യയുടെ വരുതിയിലാക്കി. 

വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്റെയും അപരാജിത സെഞ്ചുറികളായിരുന്നു മഴ നിമിത്തം രണ്ടാം ദിനത്തിലേക്കു നീണ്ട മത്സരത്തിന്റെ പ്രധാന ഹൈലൈറ്റ്.

തിങ്കളാഴ്ച 24.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിലാണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോലി പുറത്താകാതെ 122 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ പുറത്താകാതെ 111 റണ്‍സെടുത്ത് ഇന്ത്യയെ ഗംഭീര സ്‌കോറിലേക്ക് നയിച്ചു. കളിയില്‍ ഇന്ത്യയുടെ ആധിപത്യം ഒരു തരത്തിലും തടയാന്‍ പാകിസ്ഥാനു കഴിഞ്ഞില്ല. 


ആദ്യ ദിനത്തില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ 49 പന്തില്‍ 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ 58 റണ്‍സും നേടി ഇന്ത്യന്‍ തുടക്കം ഗംഭീരമാക്കിയിരുന്നു.

അതിന്റെ തുടര്‍ച്ചയായിരുന്നു കോലിയും രാഹുലും നടത്തിയത്.  കോലി 94 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 122 റണ്‍സ് എടുത്തപ്പോള്‍ രാഹുല്‍ 106 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതം 111 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ താരങ്ങള്‍ തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു. ഓപ്പണര്‍ ഫഖര്‍ സമന്‍ 50 പന്തില്‍ 27 റണ്‍സെടുത്തു. ഇമാമുള്‍ ഹഖ് 18 പന്തില്‍ ഒന്‍പതു റണ്‍സു മാത്രമെടുത്തു പുറത്തായി. 32 ഓവറില്‍ 128 റണ്‍സിന് ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ കൂടാരം കയറുകയായിരുന്നു. 

ക്യാപ്ടന്‍ ബാബര്‍ അസം 24 പന്ത് നേരിട്ട് 10 റണ്‍സാണ് എടുത്തത്. സല്‍മാന്‍ അലി ആഗ (23), ഇഫ്തിക്കര്‍ അഹമ്മദ് (23) എന്നിവരാണ് പിന്നീട് അല്പമെങ്കിലും പിടിച്ചു നിന്നത്. 

എട്ട് ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 25 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


ഈ ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ റണ്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്തായി. + 4.560 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ്. പാകിസ്ഥാനാകട്ടെ -1.849 ആണ് റണ്‍ ശരാശരി. + 0.420 റണ്‍ ശരാശരിയുള്ള ശ്രീലങ്ക രണ്ടാമതും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുള്ള ബംഗ്‌ളാദേശിനു പോയിന്റ് ഒന്നുമില്ല. ഇന്ത്യയ്ക്ക് ഇന്നു ശ്രീലങ്കയുമായാണ് അടുത്ത മത്സരം.

Summary: India made the first match of the Super Four in Asia Cup cricket a memorable one by overwhelming Pakistan in all aspects of the game. Pakistan were defeated by 228 runs. Kuldeep Yadav took Pakistan's five wickets and turned the game in India's favor in the second half.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യയ്ക്ക് 228 റണ്‍സ് ജയം, സൂപ്പര്‍ ഫോറില്‍ ഒന്നാം സ്ഥാനത്ത്
പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യയ്ക്ക് 228 റണ്‍സ് ജയം, സൂപ്പര്‍ ഫോറില്‍ ഒന്നാം സ്ഥാനത്ത്
India made the first match of the Super Four in Asia Cup cricket a memorable one by overwhelming Pakistan in all aspects of the game
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZIoV9u_aJ6szwXF_C1e5bxqREXpsD8LlBt1OBiSZV1lP_N4BRtRVxmHzFouVH_Ob_OEPbbVhhfA3uwUYCiIKH-qaXBefPXqoWW0PFY9WbyMRmKDvXD_AbHvA-88I50pCFIW0PEpBqVroiTURD-rWObFPP8HxHYr7EH-NHxe8lk69jZaBWXkQ0MhiyB2U/s320/team%20india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZIoV9u_aJ6szwXF_C1e5bxqREXpsD8LlBt1OBiSZV1lP_N4BRtRVxmHzFouVH_Ob_OEPbbVhhfA3uwUYCiIKH-qaXBefPXqoWW0PFY9WbyMRmKDvXD_AbHvA-88I50pCFIW0PEpBqVroiTURD-rWObFPP8HxHYr7EH-NHxe8lk69jZaBWXkQ0MhiyB2U/s72-c/team%20india.jpg
www.vyganews.com
https://www.vyganews.com/2023/09/pakistan-were-defeated-by-228-runs-by.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/09/pakistan-were-defeated-by-228-runs-by.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy