Nausheen Shah is against actress Kangana Ranaut
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താനി നടി നൗഷീന്‍ ഷാ. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അങ്ങനെ കാണുകയാണെങ്കില്‍ അവരുടെ മുഖത്തടിക്കുമെന്നും അവര്‍ പറഞ്ഞു. പാകിസ്താനെതിരെയും അവരുടെ സൈന്യത്തിനെതിരെയും കങ്കണ നിരന്തരം രംഗത്തെത്തുന്നതാണ് അവരെ ചൊടിപ്പിച്ചത്.
പാകിസ്താന്‍ ഭരണകൂടവും സൈന്യവും ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നുള്ള രഹസ്യ വിവരം കങ്കണയ്ക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ആ രാജ്യത്ത് ജീവിക്കുന്ന തങ്ങള്‍ക്കറിയാത്ത കാര്യം എങ്ങനെയാണ് കങ്കണയ്ക്ക് അറിയാനാവുന്നതെന്ന് അവര്‍ ചോദിച്ചു.
നല്ല അഭിനേത്രിയും സുന്ദരിയുമൊക്കെയാണെങ്കിലും കങ്കണ മറ്റു രാജ്യങ്ങളോട് ബഹുമാനം കാണിക്കാത്ത തീവ്രവാദിയാണെന്ന് അവര്‍ ആരോപണം ഉന്നയിച്ചു.
Keywords: Nausheen Shah, Kangana Ranaut, Pakistan, Artist
COMMENTS