NIV's mobile lab in Kozhikode
കോഴിക്കോട്: പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മൊബൈല്‍ ലാബ് (എന്‍.ഐ.വി) കോഴിക്കോട്ടെത്തി. കോഴിക്കോട്ട് നിപ്പ ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ലാബ് സ്ഥലത്തെത്തിയത്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുന്ന കേന്ദ്രസംഘം അതിനു ശേഷം നിപ്പ ബാധിത മേഖലകളിലേക്ക് പോകും. അതേസമയം കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതിനിടെ പൂണെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ച 11 പേരുടെ ഫലം ഇന്നെത്തും.
Keywords: NIV, Nipah, Kozhikode, Mobile lab
 

 
							     
							     
							     
							    
 
 
 
 
 
COMMENTS