ന്യൂഡല്‍ഹി: കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എസിഎംഎ വാര്‍...
ന്യൂഡല്‍ഹി: കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എസിഎംഎ വാര്‍ഷിക സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29 ന്, പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നത് 2023 ഒക്ടോബര്‍ 1 ലേക്ക് സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു.
മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Nitin Gadkari, Airbags , Cars


COMMENTS