കൊച്ചി: കാക്കനാട് കിന്‍ഫ്രയിലുള്ള നിറ്റ ജലാറ്റിന്‍ ഫാക്ടറിയില്‍ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തില്‍ അതിഥി തൊഴിലാളി മരിക്കുകയും നാല് ജീവനക്കാര...
അസമില്‍ നിന്നുള്ള അതിഥി തൊഴിലാളിയായ രാജന്‍ ഔറംഗ് (30) ആണ് മരിച്ചത്. തൃക്കാക്കര സ്വദേശി സനീഷ് (37), ഇടപ്പള്ളി സ്വദേശി നജീബ് (43), അസം സ്വദേശികളായ പങ്കജ്, കൗശിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, മരണപ്പെട്ട അതിഥിതൊഴിലാളിയുടെ സംസ്‌കാരം ഇന്ന് നടക്കും.
ഫാക്ടറി യൂണിറ്റില്‍ കൂട്ടിയിട്ടിരുന്ന ക്യാനുകള്‍ക്കിടയില്‍ രാത്രി എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായതെന്ന് തൃക്കാക്കര ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികള്‍ കാന്റീനില്‍ നിന്ന് ഫാക്ടറിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് ക്യാനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. രാജന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
Keywords: Nitta Gelatin Accident, One Critical, Forensic Examination
COMMENTS