കോഴിക്കോട്: കോഴിക്കോട് നിന്നും നിപ്പ ഭാതി സംസ്ഥാനത്താകെ പടരുമ്പോള്‍ ആശ്വാസ വാര്‍ത്ത. പരിശോധനയ്ക്കയച്ച 11 സാംപിളുകളുടെ ഫലവും നെഗറ്റീവാണെന്ന്...
രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന യോഗവും ചേരും.
കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും. ആര്‍ ജി സി ബിയുടെ മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോടെത്തും. ഇന്നു മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ചെന്നൈയില്‍നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരണം തുടങ്ങും.
Keywords: Nipah, Kozhikode, Kerala
COMMENTS