Health Minister Veena George announced that four people have been infected with the Nipah virus in Kerala. The central team will reach the state
സ്വന്തം ലേഖകന്‍
കോഴിക്കോട് : കേരളത്തില്‍ നാലു പേര്‍ക്കു നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.
മരിച്ച രണ്ടു പേര്‍ക്ക് നിപ ബാധിച്ചിരുന്നു. ചികിത്സയിലുള്ള രണ്ടു പേര്‍ക്കു കൂടി രോഗബാധയുണ്ട്. രോഗം സ്ഥിരീകരിച്ചുകൊണ്ട് പുണെയിലെ വൈറോളജി ലാബില്‍ നിന്നു പരിശോധനാ ഫലം കിട്ടിയെന്നും മന്ത്രി അറിയിച്ചു.
മരിച്ച രണ്ടു പേര്‍ക്കു നിപ ബാധിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ആദ്യം മരിച്ചയാളുടെ ഒന്‍പതു വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. മരിച്ചയാളുടെ നാലു വയസ്സുകാരിയായ മകള്‍ക്കു പരിശോധനാ ഫലം നെഗറ്റീവാണ്.
മരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ 158 പേരും ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 31 പേര്‍ വീട്ടുകാരും മറ്റുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രോഗനിവാരണത്തിന് കണ്‍ട്രോള്‍ റൂമുകളും കോള്‍ സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ആളുകളെ തിരിക്കും.
പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിലായിരുന്നയാള്‍ ആഗസ്റ്റ് 30നാണ് മരിച്ചത്. ഇന്നലെയാണ് രണ്ടാം മരണം സ്ഥിരീകരിച്ചത്. 49, 40 വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്.
ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Summary : Health Minister Veena George announced that four people have been infected with the Nipah virus in Kerala. The central team will reach the state. Two of the deceased were infected with Nipah. Two more people under treatment are infected. The minister also informed that the test results were received from the virology lab in Pune confirming the disease.
COMMENTS