തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലെവല്‍ രണ്ട് ബയോ സേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്ക് അംഗീകാരമുണ്ട്.
ഇതിനായി എസ്ഒപി തയ്യാറാക്കും. ഐസിഎംആറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും നിപ വൈറസ് കാലതാമസം കൂടാതെ കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും കഴിയും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് ബാധ കണ്ടെത്തുന്ന സാമ്പിളുകള്‍ തിരുവനന്തപുരം, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്ന ഒമ്പതുവയസ്സുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഓക്‌സിജന്‍ പിന്തുണ മാറ്റി. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 317 എണ്ണം നെഗറ്റീവാണ്. ഇതുവരെ ആറ് പോസിറ്റീവ് കേസുകളുണ്ട്. ആദ്യ ഇന്‍കുബേഷന്‍ പിരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കി. കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള 980 പേര്‍ ഐസൊലേഷനിലാണ്. 11 പേര്‍ മെഡിക്കല്‍ കോളേജിലും ഐസൊലേഷനിലാണെന്ന് മന്ത്രി വിശദീകരിച്ചു.
Keywords: Nipah Test, Trunat, Kerala, Lab
COMMENTS