തിരുവനന്തപുരം: കോഴിക്കോട് നാലു പേര്‍ക്കു നിപ സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും ഒരാള്‍ നിരീക്ഷണത്തില്‍. സംയകരമായ ലക്ഷണങ്ങളോടെ ചികിത...
തിരുവനന്തപുരം: കോഴിക്കോട് നാലു പേര്‍ക്കു നിപ സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും ഒരാള്‍ നിരീക്ഷണത്തില്‍. സംയകരമായ ലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തിയ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ ചികിത്സയിലുള്ളത്. പനി ബാധിച്ച് എത്തിയ വിദ്യാര്‍ത്ഥിയുചെ ശരീര സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം എത്തിയാല്‍ അതിനനുസരിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് വേഗത്തിലാക്കും. ഫലം പോസിറ്റീവ് ആയാല്‍ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും രോഗത്തിന്റെ ഉറവിടവും അടക്കമുള്ള പ്രക്രിയകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
അതേസമയം, കോഴിക്കോട് ജില്ലയില്‍ ഏഴു പഞ്ചായത്തുകളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആയഞ്ചേരി, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, തിരുവള്ളൂരിലെ 1, 2, 20 എന്നീ മൂന്നു വാര്‍ഡുകള്‍, വില്യപ്പള്ളിയിലെ ആറ്, ഏഴ് എന്നീ രണ്ടു വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണു നിയന്ത്രണം.
കേന്ദ്ര സംഘം ഇന്നെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കുട്ടിയടക്കം ചികില്‍സയിലുള്ള ഏഴു പേരില്‍ രണ്ടു പേര്‍ക്കും മരിച്ച രണ്ടു പേര്‍ക്കുമാണു നിപ സ്ഥിരീകരിച്ചത്. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്.
നിപ പടര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മെഡിക്കല്‍ കോളജില്‍ 75 ബെഡുകളുള്ള ഐസൊലേഷന്‍ റൂമുകള്‍ സജ്ജമാക്കി. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യമുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കി.
Keywords: Nipah, Kozhikode, Trivandrum, Isolation, Kerala
COMMENTS