കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം കോഴിക്കോട് ജില്ലയില്‍ എത്തി. വിവിധ മേഖലകളിലുള്ള വിദ...
കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം കോഴിക്കോട് ജില്ലയില്‍ എത്തി. വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ഒരു സംഘമാണ് എത്തിയിട്ടുള്ളത്. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. അതോടൊപ്പം ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും.
വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.
നിലവില്‍ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി നല്‍കിയിട്ടുണ്ട്. ഉത്സവങ്ങളും മറ്റും ആചാരംമാത്രമായി നടത്താനാണ് നിര്‍ദേശം. വിവാഹം പോലുള്ള ചടങ്ങുകളിലും മറ്റും ആള്‍ക്കൂട്ട വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി.
COMMENTS