തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 27 ല്‍ നിന്നും 28ലേക്ക് മാറ്റി. നബി ദിനം പ്രമാണിച്ച് ഈ മാസം 28ന് പൊതു അവധി നല്‍ക...
തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 27 ല്‍ നിന്നും 28ലേക്ക് മാറ്റി. നബി ദിനം പ്രമാണിച്ച് ഈ മാസം 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൊണ്ടോട്ടി എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ ടി.വി ഇബ്രാഹിം നേരത്തെ കത്ത് നല്‍കിയിരുന്നു.
27 നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാല്‍, മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തില്‍ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
Key words: Nabi Day, Holiday, Kerala
COMMENTS