കണ്ണൂര്‍: പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കി...
കണ്ണൂര്‍: പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കിരണ്‍ കരുണാകരനെതിരായ സൈബര്‍ ആക്രമണം തെറ്റാണെന്നും സ്വര്‍ണ്ണക്കടത്തുകാരുമായി കിരണിന് ഒരു ബന്ധവും ഇല്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗരേഖ ബന്ധുമിത്രാദികളും പാലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും എം.വി ജയരാജന്‍.
പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചത് കിരണ്‍ പാനൂരിന്റെ തെറിവിളി കമന്റായിരുന്നു. സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ കിരണ്‍ ഒരു വര്‍ഷം മുന്‍പ് ഒരു പോസ്റ്റിനു താഴെ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യ വാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജയിനിന്റെ പോസ്റ്റ്. പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജയിന്‍ പോസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അജ്മലിനൊപ്പം കിരണ്‍ 30 കിലോ മീറ്റര്‍ അകലെ എത്തി ആയങ്കിയുടെ വിവാഹത്തില്‍ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജയിന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
COMMENTS