മോട്ടോ ജി54 5ജി രണ്ട് വേരിയന്റുകളില്‍ വരുന്നു (8 ജിബി റാം പ്ലസ് 128 ജിബി സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി സ്റ്റോറേജ്. ഇതിന്റെ പ്രാരംഭ ...
മോട്ടോ ജി54 5ജി രണ്ട് വേരിയന്റുകളില്‍ വരുന്നു (8 ജിബി റാം പ്ലസ് 128 ജിബി സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി സ്റ്റോറേജ്. ഇതിന്റെ പ്രാരംഭ വില 15,999 രൂപയാണ്.
മോട്ടറോള പറയുന്നതനുസരിച്ച്, 5ജി കണക്റ്റിവിറ്റി, സുഗമമായ ഗെയിമിംഗ് അനുഭവം, വലിയ ബാറ്ററി, ഫാസ്റ്റ് ചാര്‍ജിംഗ്, കൂടാതെ ഒരു ശക്തമായ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മാന്യമായ ക്യാമറയും ഒപ്പമുണ്ടെന്നാണ് മോട്ടറോളയുടെ അവകാശ വാദം.
മീഡിയടെക് ഡൈമെന്‍സിറ്റി 7020 പ്രോസസറുള്ള കമ്പനിയുടെ ജി-സീരീസ് ലൈനപ്പിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി 54, തീര്‍ച്ചയായും ചിപ്പുള്ള വില വിഭാഗത്തിലെ ആദ്യത്തെ ഫോണ്‍. റെഡ്മി 12 5ജി, റിയല്‍മി 11X 5ജി എന്നിവയുടെ എതിരാളിയാണ് ഈ ഫോണ്‍.
12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ്, 50 മെഗാപിക്‌സല്‍ ഒഐഎസ് പ്രാപ്തമാക്കിയ ക്യാമറ, 33വാട്ട് ചാര്‍ജിംഗോട് കൂടിയ 6000 എംഎഎച്ച് ബാറ്ററി, ബോക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 33വാട്ട് ട്യൂബി ചാര്‍ജര്‍ എന്നിവയാണ് മോട്ടോ ജി54ന്റെ പ്രധാന സവിശേഷതകള്‍.
Keywords: Motorola, Moto G54 5G, India, Mobile
COMMENTS