ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പിന്നാലെ ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തെ എതിര്‍ത്ത് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. വിയറ്റ്‌നാം, മലേഷ്യ, തായ് വാന്‍, ...
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പിന്നാലെ ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തെ എതിര്‍ത്ത് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. വിയറ്റ്‌നാം, മലേഷ്യ, തായ് വാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് ചൈനയുടെ ഭൂപടത്തെ എതിര്‍ക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള സ്പ്രാറ്റ്‌ലി, പഴ്‌സല്‍ ദ്വീപുകളും സമുദ്രാതിര്‍ത്തിയും ചൈനയുടേതാക്കി ഭൂപടത്തില്‍ ഉള്‍പെടുത്തിയതില്‍ വിയറ്റ്‌നാം പ്രതിഷേധിച്ചു.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ വിപുലമായ അവകാശവാദങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഫിലിപ്പീന്‍സ് പറഞ്ഞു. മലേഷ്യയിലെയും തായ്വാനിലെയും ഗവണ്‍മെന്റുകളും തങ്ങളുടെ പ്രദേശം അവകാശപ്പെടുന്നതായി ബെയ്ജിംഗിനെ കുറ്റപ്പെടുത്തി ശക്തമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords: More countries , Against , China Map issue
COMMENTS