ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ത്യയിലുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനം വ്യത്യസ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ത്യയിലുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നു.
അതേസമയം, മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയുമായി 'ആയുഷ്മാന്‍ ഭവ' ക്യാമ്പയിന്‍ ഒരുങ്ങുന്നു.
രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മോദിയുടെ ജന്മദിനം രണ്ടാഴ്ച നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.
COMMENTS