M.K Kannan's meets CM Pinarayi Vijayan before appearing ED
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ ഇന്നു വീണ്ടും ഇ.ഡിക്ക് മുന്നിലേക്ക്. അതേസമയം ഇന്നു ചോദ്യംചെയ്യലിന് ഹാജരാകുന്നതിനു മുന്‍പ് എം.കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു രാവിലെ എട്ടരയോടെ കൂടിക്കാഴ്ച.
സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും എം.കെ കണ്ണനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് നിര്‍ണ്ണായകമാണ്. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കാനാകാം മുഖ്യമന്ത്രിയെ കണ്ടതെന്നാണ് വിവരം. മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൃശൂരിലുണ്ട്.
Keywords: M.K Kannan, Pinarayi Vijayan, ED, Bank fraud case
COMMENTS