കൊച്ചി: ഇ.ഡി മാനസികമായി പീഡിപ്പിച്ചതായി സി.പി.എം നേതാവും തൃശ്ശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന്. ജയിലില്‍ പോകേണ്ടി വരുമെന്ന് ഭീഷ...
കൊച്ചി: ഇ.ഡി മാനസികമായി പീഡിപ്പിച്ചതായി സി.പി.എം നേതാവും തൃശ്ശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന്. ജയിലില്‍ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അടിച്ചില്ലെന്നു മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ.ഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോടാണ് കണ്ണന്റെ പ്രതികരണം.
ഇ.ഡി ഉദ്ദേശിച്ച മറുപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയെന്നും അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
COMMENTS