കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിനപ്പുത്തേക്ക് കേരള രാഷ്ട്രീയമാകെ കാത്തിരുന്ന വിധിയായിരുന്നു പുതുപ്പള്ളിയില്‍ ഇന്നുണ്ടായത്. ചരിത്ര വിജയം നേടിയ...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിനപ്പുത്തേക്ക് കേരള രാഷ്ട്രീയമാകെ കാത്തിരുന്ന വിധിയായിരുന്നു പുതുപ്പള്ളിയില്‍ ഇന്നുണ്ടായത്. ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മനും, പരാജയത്തിലേക്ക് കൂപ്പുകുത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും മുഖ്യ മുഖങ്ങളായ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാകട്ടെ കെട്ടിവെച്ച പണം പോലും നഷ്ടം. ജെയ്കിന്റെ പരാജയം എല്‍ഡിഎഫിലും മറ്റ് രാഷ്ട്രീയ നിരീക്ഷകരിലും ചര്‍ച്ചകള്‍ക്ക് വഴി മരുന്നിടുമ്പോള്‍ പുതിയ കണ്ടെത്തലുമായി മന്ത്രി എം.ബി രാജേഷ് രംഗത്ത്.
രാമന്റെ പുത്രന് സംഘപുത്രന്മാര്‍ വോട്ട് നല്‍കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
പുതുപ്പള്ളിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലിനേക്കാള്‍ മുന്‍പന്തിയില്‍ വന്നത് സഹതാപവും മറ്റു ഘടകങ്ങളുമാണ്. സി.പി.എം വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷ്മമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും മന്ത്രി പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വേണ്ടി സുരേഷ് ഗോപിയും എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും അടക്കം വോട്ടുപിടിക്കാന്‍ എത്തിയെങ്കിലും ബിജെപിക്ക് നേടാനായത് 6558 വോട്ടുകള്‍ മാത്രം.
2021 ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവ് ആണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ നേടിയാല്‍ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടു.
Keywords: Puthupally, Election, M.B Rajesh, Chandy Oommen
COMMENTS