തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിനു പിന്നാലെ ജെ.ഡി.എസ് സംസ്...
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിനു പിന്നാലെ ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി എന്‍.ഡി.എയ്‌ക്കൊപ്പമല്ലെന്ന് മുതിര്‍ന്ന നേതാവ് മാത്യു ടി. തോമസ്. കേരളാ ഘടകം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമല്ലെന്ന് നിലപാടറിയിച്ചു.
പാര്‍ട്ടിയെ മുന്നണിയിലേക്ക് ബി.ജെ.പി നേതൃത്വം പൂര്‍ണ മനസോടെ സ്വാഗതം ചെയ്‌തെന്നു എച്ച് ഡി കുമാരസ്വാമി എക്‌സില്‍ കുറിച്ചു. തുടര്‍ന്നാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്നും മാത്യു ടി. തോമസ് പറഞ്ഞു.
കേരളത്തിലെ ജനതാദള്‍ (എസ്) പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് നേരത്തെ പറഞ്ഞിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ നടപടികള്‍ മാത്രം സ്വീകരിക്കുന്ന ബിജെപിയേയും, ജനവിരുദ്ധമായ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്നും ഒട്ടും വ്യതിചലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Keywords: Mathew T. Thomas, JDS, NDA
COMMENTS