Mathew Kuzhalnadan MLA's resort licence renewed
ഇടുക്കി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ഹോം സ്‌റ്റേ ലൈസന്‍സ് പുതുക്കി നല്‍കി. ഈ വര്‍ഷം 31 വരെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലൈസന്‍സ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് കുഴല്‍നാടന്‍ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിന് തിരികൊളുത്തിയ മാത്യു കുഴല്‍നാടന്റെ ഈ റിസോര്‍ട്ട് നിയമലംഘനം നടത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേരത്തെ ശക്തമായി രംഗത്തെത്തിയിരുന്നു.
Keywords: Mathew Kuzhalnadan MLA, Resort, Licence
COMMENTS