തൃശൂര്‍: വന്‍ സ്വര്‍ണ കവര്‍ച്ചയില്‍ നടുങ്ങി തൃശൂര്‍ നഗരം. നഗരത്തിലെ ഡി.പി ചെയിന്‍സ് എന്ന ജ്വല്ലറിയില്‍ നിന്നും നിര്‍മ്മിച്ച സ്വര്‍ണാഭരണങ്...
തൃശൂര്‍: വന്‍ സ്വര്‍ണ കവര്‍ച്ചയില്‍ നടുങ്ങി തൃശൂര്‍ നഗരം. നഗരത്തിലെ ഡി.പി ചെയിന്‍സ് എന്ന ജ്വല്ലറിയില്‍ നിന്നും നിര്‍മ്മിച്ച സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുത്തത്.
കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് എത്തിക്കാനായി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി കാറില്‍ എത്തിയ സംഘം ജീവനക്കാരുടെ പക്കല്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കാറില്‍ എത്തിയ സംഘം തട്ടിയെടുത്തത്.
വെളുത്ത കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്. പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രയിനില്‍ പതിവായി കൊണ്ട് പോകാറുണ്ട്. ഇത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
Keywords: Thrissur, Robbery, Gold
COMMENTS