കൊച്ചി: കൊച്ചിയിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലമാണ് മറൈന്‍ഡ്രൈവ്. പക്ഷെ അംഗീകരിക്കാനാകാത്ത ചില കാര്യങ്ങള്‍ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതി...
കൊച്ചി: കൊച്ചിയിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലമാണ് മറൈന്‍ഡ്രൈവ്. പക്ഷെ അംഗീകരിക്കാനാകാത്ത ചില കാര്യങ്ങള്‍ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള.
പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയതാണെന്നും ആരുടെയും സ്വാതന്ത്ര്യം ഹനിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. തത്ക്കാലം ഒരു മാസത്തേക്കാണ് നിയന്ത്രണം. പ്രദേശം മാലിന്യ മുക്തമാക്കാന്‍ നടപടി സ്വീകരിക്കും. വെളിച്ച കുറവ് പരിഹരിക്കേണ്ടതുണ്ട്. പൊലീസ് നിരീക്ഷണം കൂടി സജ്ജീകരിച്ച ശേഷമേ നിയന്ത്രണം നീക്കൂവെന്നും ചന്ദ്രന്‍പിള്ള വിശദീകരിച്ചു.
ബോട്ടുകളുടെ യാത്രയ്ക്കും കോസ്റ്റ്ഗാര്‍ഡുമായി ചേര്‍ന്ന് നിരീക്ഷണം ഏര്‍പ്പെടുത്തണം. അനധികൃത കച്ചവടം പൂര്‍ണമായും ഒഴിവാക്കും. ശരിയല്ലാത്ത ചില കച്ചവടങ്ങളും അവിടെ നടക്കുന്നുണ്ട്. അതും തടയേണ്ടതുണ്ട്- കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറൈന്‍ ഡ്രൈവിലെ രാത്രി നിയന്ത്രണത്തിനെതിരെ വന്‍ തോതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
Keywords: Marine Drive, Regulation, GCDA , Explanation
 

 
							     
							     
							     
							    
 
 
 
 
 
COMMENTS