Manjeswaram election bribery case
കാസര്‍കോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദ്ദേശം. ഈ മാസം 21 ന് ഹാജരാകാനാണ് നിര്‍ദ്ദേശം.
കേസില്‍ ഒന്നാം പ്രതിയായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ള പ്രതികള്‍ ഇതുവരെ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് കേസ്.
കേസില്‍ ആറോളം ബി.ജെ.പി നേതാക്കള്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Keywords: Court, Manjeswaram election bribery case, K.Surendran
COMMENTS