Manipur unrest: Actor Raj Kumar quits BJP
ഇംഫാല്‍: മണിപ്പൂരി നടന്‍ രാജ് കുമാര്‍ കൈക്കു (സോമേന്ദ്ര) ബി.ജെ.പിയില്‍ നിന്നു രാജിവച്ചു. മണിപ്പൂര്‍ കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. തന്റെ പ്രഥമ പരിഗണന ജനങ്ങള്‍ക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മണിപ്പൂരില്‍ കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. 2021 നവംബറിലാണ് രാജ് കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. രണ്ട് കുക്കി സിനിമകളിലുള്‍പ്പടെ നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രാജ് കുമാര്‍. അതേസമയം രാജ് കുമാര്‍ രാജി തീരുമാനം പുന:പരിശോധിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Manipur unrest, Actor Raj Kumar, BJP, Quit
COMMENTS