കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ കെ.പി സതീശന്‍ സ്ഥാനമൊഴിഞ്ഞു. ഹൈക്കോടതിയിലെ അപ്പീല്‍ നടത്ത...
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ കെ.പി സതീശന്‍ സ്ഥാനമൊഴിഞ്ഞു. ഹൈക്കോടതിയിലെ അപ്പീല്‍ നടത്തിപ്പിനാണ് സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇതിനെതിരെ മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിഞ്ഞത്.
ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ബെഞ്ച് മുന്‍പാകെയാണ് താന്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിയുന്നതായി കെ പി സതീശന്‍ അറിയിച്ചത്.
കെ.പി സതീശനെ നിയമിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് മധുവിന്റെ അമ്മ സങ്കട ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് പ്രശ്നത്തില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മധുവിന്റെ കുടുംബത്തോട് കൂടിയാലോചന നടത്താതെയാണ് സെപ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചെന്നായിരുന്നു മധുവിന്റെ അമ്മയുടെ പ്രധാന ആരോപണം.
COMMENTS