ലിബിയ: കിഴക്കന്‍ ലിബിയയിലുടനീളം നാശം വിതച്ച വെള്ളപ്പൊക്കത്തില്‍ 5,200 ലധികം ആളുകള്‍ മരിച്ചതായി കരുതുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്...
ലിബിയ: കിഴക്കന്‍ ലിബിയയിലുടനീളം നാശം വിതച്ച വെള്ളപ്പൊക്കത്തില്‍ 5,200 ലധികം ആളുകള്‍ മരിച്ചതായി കരുതുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ ലിബിയ പ്രതിനിധി ടാമര്‍ റമദാന്‍ പറയുന്നതനുസരിച്ച് 10,000 പേരെ കാണാതായിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശമായ ഡെര്‍ന നഗരത്തില്‍, വെള്ളപ്പൊക്കത്തില്‍ 700 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അണക്കെട്ടുകള്‍ പൊട്ടിത്തകര്‍ന്നതിനെ തുടര്‍ന്ന് ഡെര്‍നയുടെ നാലിലൊന്ന് പ്രദേശം തുടച്ചുനീക്കപ്പെടുകയും നഗരത്തെ ദുരന്തമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. വൈദ്യുതിയും ആശയവിനിമയ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടു.
ഇന്നലെ ഡെര്‍നയുടെ അവശിഷ്ടങ്ങളില്‍ 1,500 ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി. 1,200 പേര്‍ക്ക് കൂടി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
അല്‍ മര്‍ജ്, സൂസ, ഷാഹത്ത്, അല്‍ ബൈദ നഗരങ്ങളിലും നിരവധി മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, ഇതേ കൊടുങ്കാറ്റ് തെക്കുകിഴക്കന്‍ മെഡിറ്ററേനിയനില്‍ ആഞ്ഞടിച്ചു, ഗ്രീസ്, തുര്‍ക്കി, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ കുറഞ്ഞത് 26 പേര്‍ കൊല്ലപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കേ ആഫ്രിക്കയിലും കൊടുങ്കാറ്റ് നാശം വിതച്ചിരുന്നു.
COMMENTS