തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം വേണമെന്ന ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേ...
തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം വേണമെന്ന ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് അംഗീകരിച്ചു. രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി തുടരന്വേഷണ അനുമതി നല്‍കിയത്.
കേസിന്റെ വിചാരണ തീയതി നിശ്ചയിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് അന്വേഷണമാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്.
ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ സ്പീക്കറുടെ ഇരിപ്പടവും കംപ്യൂട്ടറും മൈക്കുമെല്ലാം നശിപ്പിച്ച കേസിലാണ് ഇപ്പോള്‍ കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെടി ജലീലീല്‍, എംഎല്‍എമരായ സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ. അജിത്ത് എന്നിവരാണ് പ്രതികള്‍. കേസില്‍ നിരപരാധികളാണെന്നും കെട്ടിചമച്ച കുറ്റപത്രം തള്ളികളയണമെന്നുമായിരുന്നു പ്രതികളുടെ വാദം. നിയമസഭയില്‍ കൈയാങ്കളി നടന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണ്. വാച്ച് ആന്റ് വാര്‍ഡന്‍മാരുമായി തര്‍ക്കം മാത്രമാണുണ്ടായത്. അന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്ന തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും കെ സത്യനെയും പ്രതിയാക്കാതെ തങ്ങളെ മാത്രം പ്രതിയാക്കി. ജനപ്രതികളെ സാക്ഷികളാക്കാതെ വാച്ച് ആന്റ് വാര്‍ഡന്‍മാരെ മാത്രമാണ് സാക്ഷിയാക്കിയത് എന്നൊക്കെയുള്ള പ്രതികളുടെ വാദങ്ങളെല്ലാം സിജെഎം കോടതി തള്ളി നേരത്തെ തള്ളിയിരുന്നു.
COMMENTS