Late director K.G George's cremation today
കൊച്ചി: സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും. ഇന്നു രാവിലെ 11 മണി മുതല്‍ എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 4.30 യ്ക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. നടന്‍ മമ്മൂട്ടി അടക്കം നിരവധിപ്പേര്‍ ഞായറാഴ്ച തന്നെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 10.15 ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലാണ് കെ.ജി ജോര്‍ജിന്റെ അന്ത്യം സംഭവിച്ചത്. ഗോവയില്‍ നിന്നും ഭാര്യ സല്‍മയും മകനും ദോഹയില്‍ നിന്ന് മകളും എത്തിയ ശേഷം ജോര്‍ജിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: K.G George, Cremation, Today
COMMENTS