ന്യൂഡല്‍ഹി: ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി ഒക്ടോബര്‍ 7 വരെ നീട്ടിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)...
ന്യൂഡല്‍ഹി: ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി ഒക്ടോബര്‍ 7 വരെ നീട്ടിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതുക്കിയ തീയതി ആര്‍ബിഐ അറിയിച്ചത്. സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഉയര്‍ന്ന മൂല്യമുള്ള നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മെയ് മാസത്തില്‍ തീരുമാനിച്ചതിന് ശേഷം 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി.
'പ്രധാന ബാങ്കുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നത് വിപണിയിലുള്ള 2000 രൂപ മൂല്യമുള്ള നോട്ടുകളില്‍നിന്ന് തിരികെ ലഭിച്ചതില്‍ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നാണ്.
Keywords: 2000 Notes, Exchange, Extend
COMMENTS