തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്. എം.എ വാഹിദ്, ശിവദാസന്‍ നാ...
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്. എം.എ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവരെയാണ് പ്രതിപട്ടികയിലാക്കി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.
ഏഴുവര്‍ഷമായ കേസില്‍ ഇതുവരെ ഉണ്ടായിരുന്ന പ്രതികള്‍ ഇടതുനേതാക്കളായിരുന്നു, എന്നാലിപ്പോള്‍ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളും ഇടംപിടിച്ചിരിക്കുകയാണ്. വനിതാ എംഎല്‍എയായിരുന്ന ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ.വാഹിദിനെയും ശിവദാസന്‍ നായരെയും പ്രതിചേര്‍ക്കുന്നത്.
വി.ശിവന്‍കുട്ടിയും ഇ.പിജയരാജനുമടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികള്‍.
കേസ് എഴുതിത്തളളാന്‍ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കന്‍ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്.
Keywords: Kerala, Assembly, Ruckus, Case
COMMENTS