ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍, ആരാധകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ കളക്ഷന്‍ റിപ്പോര്...
ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍, ആരാധകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ഫോറം കേരളത്തിന്റെ എക്‌സ് പോസ്റ്റ് പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് വിവരം. നേരത്തെ പഠാന്‍ ആയിരുന്നു ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.എന്നാല്‍ പഠാന്‍ നേടിയ കളക്ഷനായ 1.9 കോടിയേയും ജവാന്‍ പിന്തള്ളിയിരിക്കുകയാണ്.
5000ത്തിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ ഏകദേശം 75 കോടി രൂപയായിരുന്നു. അതില്‍ ഏകദേശം 65 കോടി രൂപ ഹിന്ദി പതിപ്പില്‍ നിന്നാണ് ലഭിച്ചത് എന്നാണ് വിവരം. ബാക്കി 10 കോടി രൂപ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നാണ് ലഭിച്ചത്.
നടി നയന്‍താര ആദ്യമായി ബോളിവുഡില്‍ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. പ്രിയ മണിയാണ് മറ്റൊരു മലയാളി സാന്നിധ്യം. വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന്‍ - ആറ്റ്‌ലി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം കൂടിയാണ് ജവാന്‍. ചിത്രത്തിന് ഇതിനോടകം ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങളാണ്.
Keywords: Kerala, Jawan Movie, Sharukh Khan,
COMMENTS