റിലീസ് ചെയ്തതുമുതല്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍. ആറ്റ്‌ലി സമവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ...
റിലീസ് ചെയ്തതുമുതല്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍. ആറ്റ്‌ലി സമവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 236 കോടിയാണ് ഇതുവരെ നേടിയത്.
സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം വെറും രണ്ടു ദിവസം കൊണ്ടാണ് 236 കോടി നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നതെന്നാണ് ഏറെശ്രദ്ധേയം. വാരാന്ത്യമായതിനാല്‍ കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വരുമാനം ഇന്നലെയും ഇന്നും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസ് ദിനത്തില്‍ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ്, തെലുങ്ക് ഡബ്ബിങ്ങില്‍ നിന്ന് 10 കോടിയോളവും ജവാന്‍ നേടിയിരുന്നു.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിലീസ് ദിനത്തില്‍ ഒരു ചിത്രം ഇത്രയധികം വരുമാനം നേടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. കൂടാതെ വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിലുണ്ട്.
Keywords: Jawan, Sharukh Khan, 236 crores
COMMENTS