തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണത്തില്‍ ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിച്ച് മന്ത്രി എംബി രാ...
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണത്തില്‍ ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്. ഇന്ത്യയില്‍ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അവയിലെല്ലാം ഇഡി ഈ സമീപനം സ്വീകരിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. ഇഡിയുടെ ഉദ്ദേശം എന്താണെന്ന് വളരെ വ്യക്തമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ എത്ര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്? അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ കാര്യമാണോ? അതിലെല്ലാം എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ഓര്‍ക്കണം. പല ബാങ്കുകളും പതിനായിരക്കണക്കിന് രൂപ കൊള്ളയടിച്ച്, കൊള്ളയടിച്ചവര്‍ രാജ്യം വിട്ട് സുരക്ഷിതരാണെന്ന് നാം ഓര്‍ക്കണം. അപ്പോഴാണ് ഒരു പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇത്തരത്തില്‍ വ്യാപകമായ പ്രചാരണം നടത്തുന്നത്. 'ഇത് പ്രധാനമായും ലക്ഷ്യമിടുന്നത് നിയമസാധുതയേക്കാള്‍ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു.
Keywords: M.B Rajesh, Karuvannur Case
COMMENTS