സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട അസിസ്റ്റില്‍ 2022ലെ എം എല്‍ എസ് കപ്പ് ചാമ്പ്യന്മാരെയും വീഴ്ത്തി ഇന്റര്‍ മയാമി. മേജര്‍ ലീഗ് സോക്കറില്‍ ...
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട അസിസ്റ്റില്‍ 2022ലെ എം എല്‍ എസ് കപ്പ് ചാമ്പ്യന്മാരെയും വീഴ്ത്തി ഇന്റര്‍ മയാമി. മേജര്‍ ലീഗ് സോക്കറില്‍ ലോസ് ഏഞ്ചല്‍സ് എഫ് സിയെ (എല്‍ എ എഫ് സി) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും സംഘവും തകര്‍ത്തുവിട്ടത്.
ഇതോടെ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞില്ലെന്ന നേട്ടം ഇന്റര്‍ മയാമി സ്വന്തമാക്കി. മെസ്സിയുടെ വരവിന് ശേഷം തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ വിജയിച്ച ഇന്റര്‍ മയാമി കഴിഞ്ഞ മത്സരത്തില്‍ നാഷ് വില്ലെക്കെതിരെ സമനിലയ്ക്ക് വഴങ്ങിയിരുന്നു.
Keywords: Inter Miami, Messi
COMMENTS