ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് ഇന്ന് ഓടിത്തുടങ്ങും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് ഇന്ന് ഓടിത്തുടങ്ങും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പരിപാടി ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിയാണു ബസോടിക്കുന്നത്.
ഡല്‍ഹി, ഹരിയാന, യുപി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 15 ഫ്യൂവല്‍ സെല്‍ ബസുകളുടെ പ്രവര്‍ത്തന പരീക്ഷണം ഓയില്‍ പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തു. ഇന്ത്യാ ഗേറ്റില്‍ നിന്ന് 2 ഇന്ധന സെല്‍ ബസുകളുടെ ആദ്യ സെറ്റ് ഇന്ന് പുറത്തിറക്കും. ഇന്ധന സെല്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 350 ബാറില്‍ ഗ്രീന്‍ ഹൈഡ്രജന്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്.
Keywords: Hydrogen Fuel , Bus, India
COMMENTS