കൊളംബോ: ഇടയ്ക്കിടെ പതറിയ ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ 41 റണ്‍സിനു പരാജയപ്പെടുത്തി ഫൈനല്‍ സാദ്ധ്യത ഏതാണ്ട് ഉറപ്പാക്കി. സ്പ...
കൊളംബോ: ഇടയ്ക്കിടെ പതറിയ ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ 41 റണ്‍സിനു പരാജയപ്പെടുത്തി ഫൈനല്‍ സാദ്ധ്യത ഏതാണ്ട് ഉറപ്പാക്കി.
സ്പിന്നിനെ നന്നായി പിന്തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
ഇന്നത്തെ ജയത്തിലും കുല്‍ദീപ് യാദവിന്റെ പങ്ക് സുപ്രധാനമായി. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് ഇന്നു നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ ഫോമിലാണ്. കുല്‍ദീപ് തന്റെ അവസാന ഓവര്‍ എറിയാന്‍ എത്തിയപ്പോഴും ശ്രീലങ്ക ജയസാദ്ധ്യതയിലായിരുന്നു. എന്നാല്‍,കുല്‍ദീപ് വെറും മൂന്ന് പന്തുകള്‍ കൊണ്ട് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ 48 പന്തില്‍ 53 റണ്‍സെടുത്ത് മിന്നുന്ന തുടക്കം നല്കി. ദുനിത് വെല്ലലാഗെയുടെ പന്തില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു.
പിന്നീട്, ഇഷാന്‍ കിഷന്‍ (33), കെ എല്‍ രാഹുല്‍ (39), അക്‌സര്‍ പട്ടേല്‍ (26) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. വിരാട് കോലി അടക്കം മറ്റെല്ലാവരും ഒറ്റ അക്കത്തില്‍ പുറത്തായി.
പക്ഷേ, ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 25 പന്തില്‍ 19 റണ്‍സ് മാത്രമെടുത്ത് ദുനിത് വെല്ലലഗെയ്ക്കു വിക്കറ്റ് സമ്മാനിച്ചു പറത്താക്കി.
ലങ്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 66 പന്തില്‍ 41 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയും 46 പന്തില്‍ 42 റണ്‍സെടുത്ത ദുനിത് വെല്ലലഗെയും ഒരുവേള ലങ്കയെ ജയത്തിലേക്കു നയിക്കുമെന്നു തോന്നിയെങ്കിലും വൈകാതെ ആ പ്രതീക്ഷ അസ്തമിച്ചു. 41.3 ഓവറില്‍ 172 റണ്‍സിനാണ് ലങ്ക വീണത്.
തുടര്‍ച്ചയായി 13 മത്സരങ്ങള്‍ വിജയച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ലങ്കയുടെ ജയ പരമ്പരയും ഇന്ത്യ തകര്‍ത്തു. ശ്രീലങ്ക നന്നായി പൊരുതിയെങ്കിലും ഇന്ത്യ അല്‍പ്പം മെച്ചമായിരുന്നു എന്നു പറയുന്നതാവും ശരി.
ലങ്കയ്ക്കു വേണ്ടി ദുനിത് വെല്ലലഗെ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചരിത് അസലങ്ക നാലു വിക്കറ്റ് പിഴുതു. മഹീഷ തീക്ഷ്ണയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോല്‍ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.
വെള്ളിയാഴ്ച ബംഗ്‌ളാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫോര്‍ മത്സരം.
COMMENTS