India clinched the title for the eighth time in its history in Asian cricket, defeating defending champions Sri Lanka. India won by ten wickets
കൊളംബോ: ഏഷ്യാ ക്രിക്കറ്റില്‍ അതിന്റെ ചരിത്രത്തിലെ തന്നെ പിള്ളേരുകളിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ എട്ടാം തവണ കിരീടം ചൂടി. പത്തു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്ക അവിശ്വസനീയമാം വിധം തകര്‍ന്നടിയുടിയുകയായിരുന്നു.
മുന്‍ ലോക ചാമ്പ്യന്മാരായ ലങ്ക 15.2 ഓവറില്‍ എല്ലാവരും പുറത്തായപ്പോള്‍ സ്‌കോര്‍ ബോഡില്‍ കുറിച്ചത് 50 റണ്‍സ് മാത്രം. ഇന്നലെ വരെ സ്പിന്നിനെ തുണച്ച പിച്ചില്‍ മുഹമ്മദ് സിറാജിന്റെ ആറാട്ടായിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ആറു ലങ്കന്‍ വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഏഴില്‍ ഒരു ഓവര്‍ മെയ്ഡനുമായിരുന്നു.
ഒരു വേള 12 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലേക്കു കൂപ്പുകുത്തിയ ലങ്ക തപ്പിയും തടഞ്ഞും 50ല്‍ എത്തുകയായിരുന്നു. 34 പന്തില്‍ 17 റണ്‍സ് എടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. പിന്നീട് രണ്ടക്കം കടന്നത് 15 പന്തില്‍ 13 റണ്‍സെടുത്ത ദുഷാന്‍ ഹേമന്തയാണ്. ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
ഇന്ത്യ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇഷാന്‍ കിഷനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് നിയോഗിച്ചത്. ഗില്‍ 19 പന്തില്‍ ആറു ഫോറിന്റെ അകമ്പടിയില്‍ 27 റണ്‍സെടുത്തു. ഇഷാന്‍ 18 പന്തില്‍ മൂന്നു ഫോര്‍ സഹിതം 23 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കേവലം 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ അനായാസം ഇന്ത്യ എട്ടാം കിരീടത്തില്‍ മുത്തമിട്ടു.
Summary: India clinched the title for the eighth time in its history in Asian cricket, defeating defending champions Sri Lanka. India won by ten wickets. After winning the toss and batting first, Lanka were unbelievably devastated.
COMMENTS