INDIA bloc will fight Lok Sabha polls together
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി ഇന്ത്യ മുന്നണി. ഇന്ന് മുംബൈയില്‍ ചേര്‍ന്ന മുന്നണിയുടെ യോഗത്തിലാണ് തീരുമാനം. 13 അംഗ കമ്മറ്റിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അംഗങ്ങളായില്ല.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനായുള്ള പ്രമേയം പാസാക്കിയ ഇന്ത്യ മുന്നണി സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ജനകീയ വിഷയം മുന്‍നിര്‍ത്തി രാജ്യത്താകമാനം റാലി നടത്താനും മുന്നണിയില്‍ തീരുമാനമായി.
Keywords: INDIA, Lok Sabha, Election
COMMENTS