ആലുവ: ആലുവയില്‍ ഒന്‍പതു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയായ നാട്ടുകാരന്‍ തന്നെയെന്ന് പൊലീസ്. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞ...
ആലുവ: ആലുവയില്‍ ഒന്‍പതു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയായ നാട്ടുകാരന്‍ തന്നെയെന്ന് പൊലീസ്. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.
അതേസമയം സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതി സ്ഥിരം മോഷ്ടാവെന്ന് പൊലീസിന് വിവരം ലഭിച്ചു.
Keywords: Aluva, Accused, Malayali
COMMENTS