Hunter Biden indicted on gun charges
വാഷിങ്ടണ്‍: അനധികൃതമായി തോക്ക് കൈവശം വച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ലെ കേസിലാണ് ഇപ്പോള്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഹണ്ടര്‍ ബൈഡനെതിരെ മൂന്നു കേസുകളാണ് ചുമത്തിയിരിക്കുന്നത്. തോക്ക് കൈവശം വയ്ക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്ന വിവരം മറച്ചുവച്ചു, തോക്കു വാങ്ങുന്ന സമയത്ത് ലഹരി ഉപയോഗിക്കില്ലെന്ന് എഴുതി നല്‍കി തുടങ്ങിയവയാണ് മറ്റ് രണ്ട് കേസുകള്‍.
നേരത്തെ നികുതി വെട്ടിപ്പ് കേസിലും ഹണ്ടര്‍ ബൈഡന്‍ പെട്ടിരുന്നു. അതേസമയം അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മകനെതിരെ കേസു വന്നത് പ്രസിഡന്റ് ജോ ബൈഡന് തലവേദനയാകും.
Keywords: Hunter Biden, Gun charges, Court,
COMMENTS