പത്തനംതിട്ട: കനത്ത മഴയില്‍ ഗവി പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഗവി റൂട്ടില്‍ ഗതാഗതം നിരോധിച്ചു. മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറ...
പത്തനംതിട്ട: കനത്ത മഴയില്‍ ഗവി പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഗവി റൂട്ടില്‍ ഗതാഗതം നിരോധിച്ചു. മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. രണ്ട് ഇടങ്ങളില്‍ ഉരുള്‍പൊട്ടിയെന്ന് ജില്ലാ കളക്ടര്‍.
കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്നാണ് സംശയം. നിലവില്‍ പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നുണ്ട്. ഇതോടൊപ്പം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
Keywords: Heavy Rain, Landslide, Gavi road, Traffic blocked
COMMENTS