A health alert has been declared in the district after two unusual deaths due to fever occurred in a private hospital in Perampra in Kozhikode
സ്വന്തം ലേഖകന്‍
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള് നടന്നതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാളെ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.
നിപ ഉള്‍പ്പെടെ സംശയിക്കുന്നതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്കിയിരിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിപ സംശയിക്കുന്ന നാലുപേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.
പനി ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളും തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. മുന്‍പ് നിപ ബാധ റിപ്പോര്‍ട്ട് ചെയ്തതും പേരാമ്പ്രയിലായിരുന്നു.
പനി ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
അസ്വാഭാവിക മരണത്തിന്റെ കാരണം നാളെ വ്യക്തമാകുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ആദ്യ മരണം ആഗസ്റ്റ് 30നാണുണ്ടായത്.
നിപ വൈറസ് വവ്വാലില്‍ നിന്ന് പകരുമെന്നതിനാല്‍ പക്ഷികള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കണം. പനിയ്ക്കൊപ്പം തലവേദനയും ഛര്ദിയുമുള്ളവര് പ്രത്യേകം ശ്രദ്ധിക്കണം. കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷിക്കാനും ആലോചനയുണ്ട്.
Summary: A health alert has been declared in the district after two unusual deaths due to fever occurred in a private hospital in Perampra in Kozhikode district. A high-level meeting was held under the leadership of Health Minister Veena George. The District Medical Officer will hand over the report to the Health Minister tomorrow.
COMMENTS