തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്...
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്.
സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയില്‍ നിന്നും മാറ്റിയത്.
കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ഗ്രീഷ്മ ജയിലിലായത്. 2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ വിഷം കലക്കിയ കഷായം ഷാരോണിന് കൊടുത്തത്. ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരിക്കുകയായിരുന്നു.
Keywords: Greeshma, Sharon, Murder, Jail
COMMENTS