ആലുവ: പീഡനത്തിനിരയായി കൊല്ലപ്പെട്ട അന്യസംസ്ഥാനക്കാരിയായ അഞ്ചുവയസുകാരിയുടെ മരണത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലാത്ത ആലുവയില്‍ നിന്നും മറ...
ആലുവ: പീഡനത്തിനിരയായി കൊല്ലപ്പെട്ട അന്യസംസ്ഥാനക്കാരിയായ അഞ്ചുവയസുകാരിയുടെ മരണത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലാത്ത ആലുവയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ആലുവയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു. ആലുവ ചാത്തന്‍പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി നഗ്നയായ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. ആലുവയിലെ സ്വകാര്യ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.
സമീപത്തെ സി സി ടിവികളില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന് കരുതുന്നു.
അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഉടന്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. കുട്ടിയുമായി നാട്ടുകാര്‍ എത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലാത്ത കാര്യം വീട്ടുകാര്‍ അറിയുന്നത്.
പത്ത് വര്‍ഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടില്‍ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.
Keywords: Aluva, Girl, Rape
COMMENTS