ന്യൂഡല്‍ഹി: ഇന്ത്യ വേദിയാകുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അടക്കമുള്ള രാഷ്ട്രത്തലവന്മാര് ഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: ഇന്ത്യ വേദിയാകുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അടക്കമുള്ള രാഷ്ട്രത്തലവന്മാര് ഡല്‍ഹിയില്‍. ഇന്നു മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധിയാണ്. നാളെ ആരംഭിക്കുന്ന ഉച്ചകോടിയുടെ മുഖ്യ പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്.
ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നില്‍ മുകേഷ് അംബാനി, ഗൗതം അദാനി, കുമാര്‍ മംഗളം ബിര്‍ള തുടങ്ങിയ രാജ്യത്തെ വന്‍കിട വ്യവസായികള്‍ പങ്കെടുക്കും. ജോ ബൈഡന്, റിഷി സുനക്, ജസ്റ്റിന് ട്രൂഡോ തുടങ്ങി 25 ലധികം രാജ്യങ്ങളുടെ നേതാക്കളും അവര്‍ക്കൊപ്പമുള്ള സംഘവും പങ്കെടുക്കുന്ന വിരുന്നിലാണ് ഇവര്‍ക്കും ക്ഷണം. ശനിയാഴ്ച നടക്കുന്ന അത്താഴവിരുന്ന് ഇന്ത്യന്‍ വ്യവസായികള്‍ക്കും നല്ല അവസരങ്ങള്‍ തുറന്നേക്കും.
Keywords: G20, Public holiday, Delhi, India
COMMENTS