ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ തകര്‍ന്ന ഹിമാചല്‍ പ്രദേശിന്റെ പുനര്‍നിര്‍മ്മാണത്തിന് പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പാചകവാതകമോ പണമോ നല...
990 കോടി രൂപയാണ് ജി20 ഉച്ചകോടിക്ക് അനുവദിച്ച ബജറ്റ്. 4100 കോടി രൂപയാണ് ബിജെപി സര്‍ക്കാര്‍ ചെലവഴിച്ചത്. കോവിഡ് -19 പകര്‍ച്ചവ്യാധിക്ക് ശേഷം, ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പൊതു പരിപാടികള്‍ക്കുള്ള അവരുടെ ചെലവുകള്‍ വെട്ടിക്കുറച്ചുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ജി20 ഉച്ചകോടിയുടെ ആതിഥേയത്വത്തിന്റെ അന്തിമ ചെലവ് ഇതുവരെ അറിവായിട്ടില്ലെങ്കിലും 4,100 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വെളിപ്പെടുത്തി.
ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍ മറ്റ് രാജ്യങ്ങള്‍ വളരെ കുറച്ച് ചിലവഴിച്ചെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ബാലി ഉച്ചകോടിക്കായി ഇന്തോനേഷ്യ ഇന്ത്യയുടെ ചെലവിന്റെ 10 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത് - 364 കോടി രൂപ.
വിലകുറഞ്ഞ എല്‍പിജിയോ പെട്രോള്‍/ഡീസലോ ഉറപ്പാക്കാന്‍ കഴിയാത്ത, വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്ന, പ്രളയത്തില്‍ തകര്‍ന്ന ഹിമാചല്‍ പ്രദേശിന്റെ പുനഃസ്ഥാപനത്തിന് മതിയായ ഫണ്ട് അനുവദിക്കാത്ത ഈ സര്‍ക്കാര്‍, ഈ പ്രതിച്ഛായ നിര്‍മാണത്തിനുള്ള ബജറ്റ് 10 മടങ്ങായി ഉയര്‍ത്തിയെന്നും വേണുഗോപാല്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ രാജ്യത്തുടനീളം പടര്‍ത്തിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ എത്ര സൗന്ദര്യവല്‍ക്കരണ പ്രവൃത്തികൊണ്ടും മറയ്ക്കാന്‍ കഴിയില്ല. പൊതുപണം എങ്ങനെ ഒഴുകിപ്പോയി എന്നറിയാന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഭാരത് മണ്ഡപത്തില്‍ കൂടുതല്‍ ഒന്നും നോക്കേണ്ടതില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
Keywords: G20, Modi, K.C Venugopal, Budget
COMMENTS