Former B.J.P leader P.P Mukundan passes away
തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ദീര്‍ഘകാലം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പി.പി മുകുന്ദന്‍ സംഘപരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ആര്‍.എസ്.എസില്‍ നിന്ന് പാര്‍ട്ടിയിലേക്ക് എത്തപ്പെട്ട ആളാണ് അദ്ദേഹം. ഒരു കാലത്ത് പാര്‍ട്ടി കേരള ഘടകത്തിന്റെ അവസാന വാക്കായിരുന്ന പി.പി മുകുന്ദന്‍ ഏറെ നാളുകളായി പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചിരുന്നു.
Keywords: P.P Mukundan, B.J.P leader, Passes away
COMMENTS